അരിയുടെയും പഞ്ചസാരയുടെയും വില കൂട്ടി സപ്ലൈകോ
Friday, September 6, 2024 12:45 AM IST
തിരുവനന്തപുരം: പഞ്ചസാര, തുവരപ്പരിപ്പ്, അരി എന്നീ സബ്സിഡി ഉത്പന്നങ്ങളുടെ വില കൂട്ടി സപ്ലൈകോ. 27 രൂപയിൽ നിന്ന് 33 രൂപ ആയി പഞ്ചസാരയുടെ വില ഉയർന്നു.
മട്ട അരിയുടെയും കുറുവ അരിയുടെയും വില 30 രൂപയിൽ നിന്ന് 33 രൂപയായി. തുവരപ്പരിപ്പിന്റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി ഉയർന്നു.
സബ്സിഡി ഇനത്തിൽപ്പെട്ട അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്.
അവശ്യസാധനങ്ങൾക്ക് വിലവർധിക്കാൻ ഇടയാക്കിയത് ഇ-ടെൻഡറിലുണ്ടായ വിലവർധനവാണെന്നാണ് സർക്കാരിന്റെ വിശദീകരണം.