ശിവശങ്കര്‍ ആശുപത്രി വിട്ടു
Sunday, March 19, 2023 12:20 AM IST
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു.
കഴിഞ്ഞ 11 നാണ് ശിവശങ്കറിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കാല്‍മുട്ടു വേദനയെത്തുടര്‍ന്നാണ് ചികിത്സ തേടിയത്.
കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ബന്ധുക്കളുമായി കൂടിയാലോചിച്ചശേഷം ഇക്കാര്യം തീരുമാനിക്കാമെന്നാണ് ശിവശങ്കര്‍ ആശുപത്രി അധികൃതരെ അറിയിച്ചത്.