ചൊവ്വാഴ്ച വൈകിട്ട് നവജാത ശിശു മരിച്ച നിമിഷം മുതൽ ആശുപത്രിയും പരിസരവും സംഘർഷഭൂമിയായി. അപർണയെ ചികിത്സിച്ച ഡോ. തങ്കു കോശിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രാവിലെ മുതൽ പ്രതിഷേധിച്ചു.
പോലീസ് കേസെടുത്തു അമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസ്. അശ്രദ്ധ മരണത്തിനാണ് കേസ് എടുത്തതെന്ന് അമ്പലപ്പുഴ സിഐ ദ്വിജേഷ് പറഞ്ഞു.
കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (22), അവർ പ്രസവിച്ച പെൺകുഞ്ഞ് എന്നിവർ മരിച്ച സംഭവമാണ് മെഡിക്കൽ കോളജാശുപത്രി അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ ഉദാഹരണം. അതേസമയം അമ്മയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം നടപടി പ്രതിഷേധത്തിനിടയിലും ബുധനാഴ്ച വൈകിട്ടോടെ പൂർത്തിയായി.