സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും: മുഖ്യമന്ത്രി
Wednesday, July 6, 2022 12:43 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ശക്തീകരണം സംബന്ധിച്ചുള്ള സുശീൽ ഖന്ന റിപ്പോർട്ടിലെ ശിപാർശകൾ സർക്കാർ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കിയേ കെഎസ്ആർടിസിയെ സംരക്ഷിക്കാനാകൂ. അതിനു സർക്കാർ മുൻഗണന നൽകും. ഇക്കാര്യങ്ങൾ തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.