ക്ഷീര കർഷകർക്ക് രണ്ട് രൂപ അധിക പാൽവില പ്രഖ്യാപിച്ച് തിരുവനന്തപുരം മിൽമ
Friday, January 28, 2022 1:26 AM IST
തിരുവനന്തപുരം: ക്ഷീര കർഷകർക്ക് ലിറ്ററൊന്നിന് രണ്ട് രൂപവീതം അധിക പാൽവില നൽകുമെന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുൾപ്പെട്ട മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ .
ഫെബ്രുവരി ഒന്നു മുതൽ അധിക വില നിലവിൽ വരുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്വീനർ എൻ. ഭാസുരാംഗൻ അറിയിച്ചു.
സംഘത്തിൽ അളക്കുന്ന പാലിന് ഒന്നര രൂപ വീതം കർഷകർക്ക് ലഭിക്കും. സംഘങ്ങൾക്ക് ലിറ്ററിന് 50 പൈസ വീതം അധിക മാർജിനായി ലഭിക്കും. ഉത്പാദന ചെലവ് വർധിക്കുന്നതും കോവിഡ് മൂന്നാം തരംഗവും മുന്നിൽകണ്ടാണ് ഈ ആനുകൂല്യമെന്നും പൊതുയോഗത്തിൽ വ്യക്തമാക്കി.