ബിജെപിക്കു മറുപടിയുമായി മുഖ്യമന്ത്രി
Thursday, April 22, 2021 12:55 AM IST
തിരുവനന്തപുരം: വിതണ്ഡാവാദങ്ങളുമായി വരുന്നത് അന്തരീക്ഷം വഷളാക്കുകയേ ഉള്ളു എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും വിമർശനങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അൽപം ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കാണുന്നതാണു നല്ലത്. കേന്ദ്ര സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമെന്നു പറഞ്ഞാൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടില്ല. ഇപ്പോൾ ജാഗ്രത വേണ്ട സമയമാണ്. കൂട്ടായ പ്രവർത്തനമാണു വേണ്ടത്. കേന്ദ്രത്തിന്റെ അപ്പസ്തോലന്മാരാണെന്നു പറഞ്ഞ് ഇത്തരത്തിലുള്ള വാദങ്ങൾ മുന്നോട്ടു വയ്ക്കുന്നത് അന്തരീക്ഷം വഷളാക്കുകയേ ഉള്ളൂ എന്നു മുഖ്യമന്ത്രി പറഞ്ഞു.