പ്രചാരണം ബാലിശം: കേന്ദ്രമന്ത്രി വി. മുരളീധരൻ
Sunday, March 7, 2021 12:49 AM IST
തിരുവനന്തപുരം: കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ വിശദീകരണ പത്രികയുടെ പേരിൽ കേന്ദ്ര സർക്കാർ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടൽ നടത്തുന്നതായി സിപിഎമ്മും എൽഡിഎഫും പ്രചരിപ്പിക്കുന്നത് ബാലിശമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും മൂന്നു മന്ത്രിമാരുടേയും പ്രേരണയെ തുടർന്ന് യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസാണ് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയത്. കസ്റ്റംസ് നൽകിയ വിശദീകരണ പത്രിക ഏതു സമയത്ത് പരിഗണിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണ്.- അദ്ദേഹം കൂട്ടിച്ചേർത്തു.