പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്നു പ്രതിപക്ഷ നേതാവ്
Friday, October 23, 2020 12:21 AM IST
തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്നു രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിനു മറുപടിയായായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
എന്നാൽ അത്തരത്തിൽ ഒരു പ്രതികരണമല്ല തന്റെ ഭാഗത്തു നിന്നുണ്ടായതെന്നു രമേശ് ചെന്നിത്തല പിന്നീട് വിശദീകരിച്ചു. രാഹുൽ ഗാന്ധി ദേശീയ നേതാവാണ്. അദ്ദേഹം ദേശീയ തലത്തിൽ ആണ് കാര്യങ്ങൾ കാണുന്നതും അഭിപ്രായം പറയുന്നതും. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ ആ അർഥത്തിൽ വേണം കാണേണ്ടത് എന്നാണ് താൻ ഉദ്ദേശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.