നാഷണൽ ഹെൽത്ത് മിഷൻ സ്കീം: കേന്ദ്രസഹായം സ്വീകരിച്ചില്ല
Thursday, April 9, 2020 12:44 AM IST
തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ സ്കീമിൽ കേന്ദ്രസർക്കാർ നൽകുന്ന രണ്ടാം ഗഡുവായ 386.5 കോടി രൂപ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും സംസ്ഥാന സർക്കാരിന് അയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ആരോപണവുമായി രംഗത്തെത്തിയത്.