തോക്കുകളുടെ കണക്കെടുപ്പ് നാളെ
Sunday, February 16, 2020 1:53 AM IST
തിരുവനന്തപുരം: കേരള പോലീസിനെ പ്രതിക്കൂട്ടിലാക്കിയ സിഎജി റിപ്പോർട്ടിന്റെയും, പേരൂർക്കട എസ്എപി ക്യാന്പിൽനിന്നു വെടിയുണ്ടകൾ കാണാതായ കേസിൽ അന്വേഷണം പ്രഹസനമാകുന്നുവെന്ന ആരോപണത്തിന്റെയും പശ്ചാത്തലത്തിൽ പോലീസ് സേനയിലെ തോക്കുകളുടെ കണക്കെടുക്കാൻ ക്രൈംബ്രാഞ്ച്.
കാണാതായ ഇൻസാസ് ഗണത്തിലെ മുഴുവൻ തോക്കുകളും നാളെ തിരുവനന്തപുരത്തെ എസ്എപി ക്യാന്പിൽ എത്തിക്കാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി.
ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലാണു സേനയിൽ ഉപയോഗിക്കുന്ന തോക്കുകളുടെ കണക്കെടുക്കുന്നത്. തോക്കുകളുടെ സീരിയൽ നന്പർ അനുസരിച്ചാകും കണക്കെടുക്കുക.