സൗദിയിൽ കാറപടകം; മലയാളി നഴ്സ് മരിച്ചു
Tuesday, January 14, 2020 1:58 AM IST
ചിങ്ങവനം: സൗദി അറേബ്യയിലെ അൽഖഫ്ജിയിലുണ്ടായ കാറപകടത്തിൽ നഴ്സ് മരിച്ചു. ഖഫ്ജിയിലെ ജലാമി കന്പനി ഉദ്യോഗസ്ഥൻ കോട്ടയം മൂലവട്ടം പാറപ്പറന്പിൽ പി.എം. ജോജോയുടെ ഭാര്യയായ മെറി സിനോയ്സ്(34) ആണ് മരിച്ചത്.
സഫാനിയായിലെ എംഒഎച്ച് ആശുപത്രിയിൽനിന്നു ജോലി കഴിഞ്ഞു താമസസ്ഥലമായ ഖഫ്ജിയിലേക്കു പോകുന്പോഴായിരുന്നു അപകടം. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി ഏഴിന് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചാണ് അപകടം. നാലു വർഷമായി എംഒഎച്ച് ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. പനച്ചിക്കാട്, കുഴിമറ്റം, നീലംചിറ കിഴക്കേപറന്പിൽ ഇട്ടിക്കുഞ്ഞിന്റെയും പരേതയായ മോളിയുടെയും മകളാണ്.