ഫാ. മാത്യു വടക്കേമുറി സ്മാരക പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
Friday, March 22, 2019 1:06 AM IST
കാഞ്ഞിരപ്പള്ളി: കേരളത്തിലെ സാമൂഹിക വികസന രംഗത്തു ശ്രദ്ധേയമായ പങ്കു വഹിച്ച ഫാ. മാത്യു വടക്കേമുറിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ഫാ. മാത്യു വടക്കേമുറി സ്മാരക പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
സാമൂഹിക വികസനരംഗത്തു ശ്രദ്ധേയവും അനുകരണീയവും നൂതനവുമായ സംഭാവന നല്കിയ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പ വുമാണ് പുരസ്കാരം. ഏപ്രിൽ 30നുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം.
ജൂണ്‍ 22ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം ജേതാവിനു സമര്‍പ്പിക്കും. ഫാ. മാത്യു വടക്കേമുറി ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഫോണ്‍: 9447266799.