ഇന്ത്യക്കു ഹാട്രിക് വെങ്കലം
Friday, October 11, 2024 12:45 AM IST
അസ്താന (കസാഖ്സ്ഥാൻ): ഏഷ്യൻ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷന്മാർക്ക് ഹാട്രിക് വെങ്കലം. 2021, 2023 വർഷങ്ങളിൽ പുരുഷ ടീം വെങ്കലം നേടിയിരുന്നു.
സെമി ഫൈനലിൽ ഇന്ത്യ 3-0ന് തായ്പേയിയോട് തോറ്റു. ക്വാർട്ടർ ഫൈനലിൽ കസാഖ്സ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. വനിതകളുടെ ടീം ഇനത്തിലും ഇന്ത്യ വെങ്കലം നേടിയിരുന്നു.