ടോട്ടൻഹാം പൊട്ടി
Tuesday, October 8, 2024 1:13 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം ഹോട്ട്സ്പുറിന് അപ്രതീക്ഷിത തോൽവി. ബ്രൈറ്റണിനോട് 3-2നു ടോട്ടൻഹാം പരാജയപ്പെട്ടു. 2-0നു മുന്നിട്ടുനിന്നശേഷമായിരുന്നു ടോട്ടൻഹാം തോൽവി വഴങ്ങിയത്.
ജയത്തോടെ ബ്രൈറ്റണ് (12 പോയിന്റ്) ആറാം സ്ഥാനത്തേക്കുയർന്നു. ടോട്ടൻഹാം (10) ഒന്‍പതാമതാണ്. ലിവർപൂൾ (18), മാഞ്ചസ്റ്റർ സിറ്റി (17), ആഴ്സണൽ (17), ചെൽസി (14) ടീമുകളാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.