ലെവൻ ട്രിക്ക് റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് മികവിൽ ബാഴ്സലോണ 3-0ന് അലാവ്സിനെ തോൽപ്പിച്ചു. ഏഴ്, 22, 32 മിനിറ്റുകളിലാണ് ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ഇതോടെ ഗോളടിയിൽ ഒന്നാമതുള്ള ലെവൻഡോവ്ക്സിയുടെ ഗോളെണ്ണം 13 എണ്ണമായി.
തുറാം ഹാട്രിക്കിൽ ഇന്റർ മിലാൻ: മാർകസ് തുറാമിന്റെ ഹാട്രിക്കിൽ ഇന്റർ മിലാനു ജയം. ഇറ്റാലിയൻ സിരീ എ ഫുട്ബോളിൽ ഇന്റർ 3-2ന് പത്തു പേരുമായി മത്സരം പൂർത്തിയാക്കേണ്ടിവന്ന ടോറിനോയെ പരാജയപ്പെടുത്തി. 25, 25, 60 മിനിറ്റുകളിലാണു തുറാം വലകുലുക്കിയത്. ജയത്തോടെ ഇന്റർ രണ്ടാം സ്ഥാനത്തെത്തി. ടോറിനോയ്ക്കായി ഡുവാൻ സപാറ്റ (36’), നികോള വ്ളാസിച്ച് (86’) എന്നിവർ വലകുലുക്കി. 20-ാം മിനിറ്റിലാണു ടോറിനോയുടെ ഗില്ലേർമോ മാരിപാൻ ചുവപ്പു കാർഡ് കണ്ടത്. ജയത്തോടെ ഇന്റർ 14 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.