സീനിയർ ബാസ്കറ്റ്ബോൾ: തിരുവനന്തപുരത്തിന് ഇരട്ട ഫൈനൽ
Sunday, October 6, 2024 12:55 AM IST
കൊച്ചി: 68-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ തിരുവനന്തപുരം ഫൈനലിൽ.
തിരുവനന്തപുരത്തിന്റെ പുരുഷന്മാർ സെമിയിൽ തൃശൂരിനെ തോൽപ്പിച്ചു. 79-47നായിരുന്നു തിരുവനന്തപുരത്തിന്റെ ജയം.
ജേതാക്കൾക്കുവേണ്ടി എ.എസ്. ശരത്ത് 16ഉം ഗ്രിഗൊ മാത്യു 13ഉം പോയിന്റ് സ്വന്തമാക്കി. വനിതാ സെമിയിൽ തിരുവനന്തപുരം 80-44നു കോട്ടയത്തെയാണു കീഴടക്കിയത്.
ഫൈനലിൽ തിരുവനന്തപുരം പാലക്കാടിനെ നേരിടും. ആലപ്പുഴയെ 48-57നു കീഴടക്കിയാണ് പാലക്കാട് വനിതാ ഫൈനലിലെത്തിയത്.