കേർ ഗാലറിയിലേക്കു മടങ്ങാൻ തുടങ്ങവെ ഫോർത്ത് അന്പയർ അത് ഒൗട്ടല്ലെന്നു വിധിച്ചു. പന്ത് പിടിച്ചശേഷം ഹർമൻപ്രീത് കൗർ ഓവർ പൂർത്തിയായതിനാൽ മുന്നോട്ട് ഓടുകയും അന്പയർ ഓവർ വിളിക്കുകയും ചെയ്തിരുന്നു. അതിനാൽ ഡെഡ് ബോൾ അവസ്ഥ ഉണ്ടായെന്ന കാരണത്താലാണ് ഫോർത്ത് അന്പയർ ഒൗട്ടല്ലെന്നു വിധിച്ചത്. ഹർമൻപ്രീത് ഓണ്‍ അന്പയർമാരുമായി ഏറെനേരം തർക്കിച്ചെങ്കിലും വിധിയിൽ മാറ്റമുണ്ടായില്ല.
ആശ ആദ്യ മലയാളി ഇന്ത്യക്കുവേണ്ടി ലോകകപ്പ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ മലയാളി വനിത എന്ന നേട്ടം തിരുവനന്തപുരം സ്വദേശി ആശ ശോഭനയ്ക്കു സ്വന്തം. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇറങ്ങിയതോടെയാണിത്. നാല് ഓവർ എറിഞ്ഞ ഈ സ്പിന്നർ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. കിവീസ് ഓപ്പണർ ജോർജിയ പിൽമറിനെ വീഴ്ത്തി ഇന്ത്യക്കു ബ്രേക്ക് ത്രൂ നൽകിയത് ആശയായിരുന്നു.