ഇന്നിന്ത്യ; ഇന്ത്യ x ന്യൂസിലൻഡ് പോരാട്ടം ഇന്ന്
Friday, October 4, 2024 3:45 AM IST
ദുബായ്: ഐസിസി 2024 വനിതാ ട്വന്റി-20 ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നു കളത്തിൽ. രാത്രി 7.30നു നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ലോകകപ്പിനു മുന്നോടിയായി നടന്ന രണ്ടു സന്നാഹ മത്സരങ്ങളിലും ജയം നേടിയാണ് ഇന്ത്യയുടെ വരവ്.
സ്മൃതി മന്ദാന - ഷെഫാലി വർമ ഓപ്പണിംഗ് ബാറ്റിംഗാണ് ഇന്ത്യയുടെ പ്രധാന കരുത്തുകളിൽ ഒന്ന്. ഇവരുടെ ആക്രമണ ബാറ്റിംഗിനുശേഷം ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോകാനുള്ള ചുമതല ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള മധ്യനിരയ്ക്കാണ്.
രേണുക സിംഗ്, പൂജ വസ്ത്രകർ എന്നിവരായിരിക്കും ഇന്ത്യൻ ബൗളിംഗ് ആക്രണം നയിക്കുക. മലയാളി താരങ്ങളായ എസ്. സഞ്ജന, ആശ ശോഭന എന്നിവർ പ്ലേയിംഗ് ഇലവനിൽ എത്തുമോ എന്നും ഇന്നറിയാം.