ബുംറ NO.1
Thursday, October 3, 2024 12:23 AM IST
ദുബായ്: ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് വ്യത്യാസത്തിൽ (870) സഹതാരം രവിചന്ദ്രൻ അശ്വിനെ (869) പിന്തള്ളിയാണ് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ബംഗ്ലാദേശിനെതിരേ സമാപിച്ച ടെസ്റ്റ് പരന്പരയിൽ ബുംറ ഏഴു വിക്കറ്റ് വീഴ്ത്തി. ഇതിൽ ആറെണ്ണം കാണ്‍പുരിൽ നടന്ന രണ്ടാം മത്സരത്തിലാണ്. ഈ മത്സരത്തിൽ അശ്വിൻ അഞ്ചു വിക്കറ്റ് നേടി.
ജയ്സ്വാൾ മൂന്നിൽ
ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ രണ്ടു പോയിന്റ് മെച്ചപ്പെട്ട് മൂന്നാം സ്ഥാനത്തെത്തി. രണ്ടാം ടെസ്റ്റിലെ (72, 51) പ്രകടനമാണ് ജയ്സ്വാളിനെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിച്ചത. 11 ടെസ്റ്റ് മാത്രം കളിച്ച ജയസ്വാൾ 64.05 ശരാശരിയിൽ 1271 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാമതും ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ് രണ്ടാം സ്ഥാനത്തും തുടരുന്നു.
ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് നാലാമതും ഉസ്മാൻ ഖ്വാജ അഞ്ചാം സ്ഥാനത്തുമാണ്. വിരാട് കോഹ്ലി ആദ്യ പത്തിലെത്തി. 12-ാം സ്ഥാനത്തുനിന്ന് ആറു സ്ഥാനം ഉയർന്നാണ് കോഹ് ലി ആദ്യ പത്തിൽ തിരിച്ചെത്തിയത്. ഋഷഭ് പന്ത് മൂന്നു സ്ഥാനം താഴേക്കിറങ്ങി ഒന്‍പതാമതായി. രോഹിത് ശർമ പത്താം സ്ഥാനത്തുനിന്ന് 15-ാം സ്ഥാനത്തേക്കു വീണു. ശുഭ്മാൻ ഗിൽ 14ൽനിന്ന് 16ലേക്കിറങ്ങി.