അ​റി​വി​നെക്കാ​ൾ പ്രാ​ധാ​ന്യം തി​രി​ച്ച​റി​വി​ന്:​ ഡോ.പി.​ മു​ര​ളി
Thursday, October 3, 2024 6:59 AM IST
പാ​ല​ക്കാ​ട്: അ​റി​വി​നെ​ക്കാ​ൾ പ്രാ​ധാ​ന്യം തി​രി​ച്ച​റി​വി​നാ​ണെ​ന്ന നി​ര​ന്ത​ര​മു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് മ​ഹാ​ത്മ​ജി​യെ​ന്ന് വി​ക്ടോ​റി​യ കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി. മു​ര​ളി. അ​റി​വ് എ​വി​ടെ​നി​ന്നും കി​ട്ടാ​വു​ന്ന ത​ല​ങ്ങ​ൾ രൂ​പാ​ന്ത​ര​പ്പെ​ട്ടുക​ഴി​ഞ്ഞു.

നി​ർ​മി​തബു​ദ്ധി​യാ​ണോ സ്വ​ന്തം ബു​ദ്ധി​യാ​ണോ വ​ലു​തെ​ന്ന ഗ​വേ​ഷ​ണ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​റി​വ് എ​വി​ടെനി​ന്ന് എ​ങ്ങ​നെ കി​ട്ടി​യാ​ലും എ​വി​ടെ എ​ങ്ങി​നെ പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലി​ന്‍റെ വ്യ​ക്തി​ത്വ​മാ​ണ് ഗാ​ന്ധി​ജി​യെ​ന്നും ഡോ.​പി. മു​ര​ളി പ​റ​ഞ്ഞു.

ഗാ​ന്ധി​ജ​യ​ന്തി​ദി​ന​ത്തി​ൽ പാ​ല​ക്കാ​ട് താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ മാ​ന​വ​ശേ​ഷി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച "മഹാ​ത്മാ​വി​നെ അ​റി​യു​ക' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ പ്ര​സം​ഗ​മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡോ.​പി. മു​ര​ളി.


താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. മേ​നോ​ൻ അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ. കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ലുമു​ത​ൽ ഏ​ഴു വ​രെ, എ​ട്ടുമു​ത​ൽ പ്ല​സ് ടു ​വ​രെ, ഡി​ഗ്രിക്കു ​മു​ക​ളി​ൽ എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്.