ഗാ​ന്ധിസ്മൃ​തി​ദി​ന പ​രി​പാ​ടി​യി​ൽ താ​ര​മാ​യി നാ​ലാം​ക്ലാ​സു​കാ​രി
Thursday, October 3, 2024 6:51 AM IST
അ​ഗ​ളി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ വ​നി​താ സാ​ഹി​തി അ​ട്ട​പ്പാ​ടി മേ​ഖ​ലാ​ക​മ്മി​റ്റി അ​ഗ​ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​ബ​ർ​മ​തി ഗാ​ന്ധി സ്മൃ​തി​ദി​ന പ​രി​പാ​ടി​യി​ൽ താ​ര​മാ​യി നാ​ലാം​ക്ലാ​സു​കാ​രി ഇ​ഫ അ​മ​ൽ.

പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ ത​നി​ക്കും ര​ണ്ടു​വാ​ക്ക് സം​സാ​രി​ക്ക​ണെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ഫ അ​മ​ൽ സം​ഘാ​ട​ക​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ഫ​യു​ടെ തീ​പ്പൊ​രി​പ്ര​ഭാ​ഷ​ണം വേ​ദി​യി​ലും സ​ദ​സി​ലും ആ​വേ​ശ​മു​യ​ർ​ത്തി. പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​യു​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി വേ​ദി​യി​ലി​രു​ന്ന ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ന​ഞ്ചി​യ​മ്മ ഇ​ഫ​യെ പൊ​ന്നാ​ട അ​ണി​യി​ച്ചാ​ദ​രി​ച്ചു.​ അ​ഗ​ളി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഇ​ഫ അ​മ​ൽ.

വ​നി​താ സാ​ഹി​തി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​ഫ. സി.​പി. ചി​ത്ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി ക്വി​സ്, ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളും അ​ട്ട​പ്പാ​ടി ക​മ്യൂ​ണി​റ്റി തീ​യേ​റ്റേ​ഴ്സ് ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ശി​ങ്കാ​രി​മേ​ള​വും അ​ര​ങ്ങേ​റി.


പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം അ​ട്ട​പ്പാ​ടി മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​ജി. സു​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ​ത്മ​നാ​ഭ​ൻ, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ മെം​ബ​ർ വി.​കെ. ജെ​യിം​സ്, വ​നി​താ സാ​ഹി​തി അം​ഗ​ങ്ങ​ൾ, വി​വി​ധ വാ​ർ​ഡ് മെം​ബ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.