വേൾഡ് മലയാളി ഫെഡറേഷൻ ഓ​ണാ​ഘോ​ഷം നടത്തി
Wednesday, October 2, 2024 7:35 AM IST
കോ​യ​മ്പ​ത്തൂ​ർ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കോ​യ​മ്പ​ത്തൂ​ർ കൗ​ൺ​സി​ലി​ന്‍റെ ഓ​ണാ​ഘോ​ഷം കാ​മ​രാ​ജ​ർ റോ​ഡ് മ​ണി​മ​ഹലി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​ജി​ത്കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. കേ​ര​ള വൈ​ദ്യു​തി മ​ന്ത്രി കെ.​ കൃ​ഷ​ണ​ൻകു​ട്ടി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ സി.​ ദേ​വി​ദാ​സ് വാ​ര്യ​ർ, ഫെ​ഡ​റേ​ഷ​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കോ​റ​ൽ സി. ​വി​ശ്വ​നാ​ഥ​ൻ, എം.കെ. സോ​മ​ൻ മാ​ത്യു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച മ​ല​യാ​ളി​ക​ളാ​യ വി. ​ദി​വാ​ക​ര​ൻ, സി.​വി. വേ​ണു​ഗോ​പാ​ൽ എ​ഴു​ത്തു​കാ​ര​നും അ​ഭി​നേ​താ​വു​മാ​യ ര​തീ​ഷ് വ​ര​വൂ​ർ, ഗോ​കു​ൽ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷന്‍റെ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യ സി.എസ്. ​അ​ജി​ത് കു​മാ​ർ, സി.സി. സ​ണ്ണി, കെ. ​ര​വീ​ന്ദ്ര​ൻ, ടി ​ഷി​ബു, ഡോ​. എ. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, എം. ​വി​ജ​യ​ലക്ഷ്മി, രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണസ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.