അ​നധി​കൃ​ത വാ​ഹ​ന​പ്പ​ണ​യം: രണ്ടുപേർ അ​റ​സ്റ്റി​ൽ : 21 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Thursday, October 3, 2024 6:51 AM IST
നെ​ന്മാ​റ: വാ​ഹ​ന​പ്പ​ണ​യ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ണം പ​ലി​ശ​യ്ക്കു കൊ​ടു​ത്ത ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. എ​ല​വ​ഞ്ചേ​രി ചെ​ട്ടി​ത്ത​റ വീ​ട്ടി​ൽ ഹ​രി​ദാ​സ് (36), കു​നി​ശേ​രി സ്വ​ദേ​ശി അ​രു​ൺ (36) എ​ന്നി​വ​രെ​യാ​ണ് നെ​ന്മാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

പോ​ത്തു​ണ്ടി തേ​വ​ർ​മ​ണി​യി​ൽ വാ​ട​ക​യ്ക്കെ​ടു​ത്ത ഗോ​ഡൗ​ണി​ലാ​ണ് പ​ണ​യ​മാ​യി സ്വീ​ക​രി​ച്ച വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത ര​ണ്ടു കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 21 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ര​ണ്ടു​പേ​രും ചേ​ർ​ന്നു നെ​ന്മാ​റ ടൗ​ണി​ലു​ള്ള പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും വീ​ട്ടി​ൽ നി​ന്നു​മാ​യി അ​ന​ധി​കൃ​ത വാ​ഹ​ന​പ്പ​ണ​യ വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ളും മ​റ്റും ക​ണ്ടെ​ടു​ത്തു.


നെ​ന്മാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണി​ൽ ല​ഭി​ച്ച അ​ജ്ഞാ​ത സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണു വി​വ​ര​വും ല​ഭി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി​യി​ൽ​നി​ന്ന് പ്ര​ത്യേ​ക സെ​ർ​ച്ച് വാ​റ​ണ്ട് ല​ഭ്യ​മാ​ക്കി​യാ​ണു തേ​വ​ർ​മ​ണി​യി​ലെ ഗോ​ഡൗ​ൺ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

യാ​തൊ​രു​വി​ധ നി​യ​മാ​നു​സ​ര​ണം വേ​ണ്ട​താ​യ അ​ധി​കാ​ര​പ​ത്ര​വും ഇ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഈ​ടു​വാ​ങ്ങി പ​ണം പ​ലി​ശ​ക്ക് കൊ​ടു​ത്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. നെ​ന്മാ​റ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. രാ​ജേ​ഷ്, ഗ്രേ​ഡ് എ​സ്ഐ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.