മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കാ​ന്‍ നെ​ന്മാ​റ സ്വ​ദേ​ശി​ക്ക് അ​വ​സ​രം
Sunday, June 30, 2024 7:14 AM IST
നെ​ന്മാ​റ: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന വി​വി​ധ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ല്‍ മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കാ​ന്‍ നെ​ന്മാ​റ സ്വ​ദേ​ശി​ക്ക് അ​വ​സ​രം.

നെ​ന്മാ​റ വി​ത്ത​ന​ശേരി ക​ച്ചേ​രി​പ്പാ​ടം ക​ള​ത്തി​ല്‍ സീ​തു ശാ​ന്ത​കു​മാ​റി​നാ​ണ് സെ​ന്‍​ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്.

ബി​സി​ന​സു​കാ​രാ​നാ​യ ക​ച്ചേ​രി​പ്പാ​ടം ക​ളം ശാ​ന്ത​കു​മാ​ര​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും ഏ​ക മ​ക​ളാ​ണ് സീ​തു. ആ​റു വ​യ​സു​മു​ത​ല്‍ മോ​ഹി​നി​യാ​ട്ട​ത്തി​ലും ഭ​ര​ത​നാ​ട്യ​ത്തി​ലും പ​രി​ശീ​ല​നം തു​ട​ങ്ങി.
ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ആ​ര്‍​എ​ല്‍​വി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ നൃ​ത്ത​പഠനം തു​ട​ങ്ങി​യ​തോ​ടെ സ്‌​കൂ​ള്‍ക​ലോ​ത്സ​വ​ത്തി​ലും സോ​ണ​ല്‍മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഗി​ന്ന​സ് റി​ക്കോ​ര്‍​ഡ് ജേ​താ​വാ​യ ക​ലാ​മ​ണ്ഡ​ലം ഡോ. ധ​നു​ഷ സ​ന്യാ​ലി​നു ശി​ക്ഷ​ണ​ത്തി​ല്‍ മോ​ഹി​നി​യാ​ട്ടം അ​ഭ്യ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ട്ട് മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം നേ​ടി​യ​ത്.
പാ​ല​ക്കാ​ട് ക​ലാ​ദ​ർ​പ്പ​ണം ഗോ​പി​നാ​ഥി​ന്‍റെ ശി​ഷ്യ കൂ​ടി​യാ​ണ്. ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​തോ​ടെ നൃ​ത്ത​പ​ഠ​നം പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​നാ​യി ടീ​ച്ചിം​ഗ് കാ​ര്‍​ട്ടി​ല്‍ നൃ​ത്താ​ധ്യാ​പി​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ദ​ര്‍​പ്പ​ണ ഫേ​സ് ഓ​ഫ് ഡാ​ന്‍​സി​ലൂ​ടെ വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് ഭ​ര​ത​നാ​ട്യം നേ​രി​ട്ടും ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

ദ​ര്‍​പ്പ​ണ ഫേ​സ് ഓ​ഫ് ഡാ​ന്‍​സ് ഡ​യ​റ​ക്ട​ര്‍, താ​ളം ഗ​വേ​ണിം​ഗ് ഡീ​നാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സീ​തു ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്രം, തി​രു​വ​ന​ന്ത​പു​രം പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം, ഗു​രു ഗോ​പി​നാ​ഥ് ന​ട​ന ക​ലാ​കേ​ന്ദ്രം തു​ട​ങ്ങി നി​ര​വ​ധി ക്ഷേ​ത്രവേ​ദി​ക​ളി​ലും പു​റ​ത്തും നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ താ​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടി​ല​ധി​കം മെ​ഗാ തി​രു​വാ​തി​ര​ക്ക​ളി​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടു​ണ്ട്. 2023ല്‍ ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ഫെ​സ്റ്റി​വ​ല്‍ ഓ​ഫ് ലൈ​റ്റ്സി​ല്‍ ര​ണ്ടു ദി​വ​സ​വും മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും അ​വ​സ​രം ല​ഭി​ച്ചു. ക​ലാ​പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം സെ​ന്‍റ് തേ​രാ​സ് കോ​ള​ജി​ല്‍നി​ന്ന് ഭ​ര​ത​നാ​ട്യ​ത്തി​ല്‍ ബി​എ​യും ക​ര​സ്ഥ​മാ​ക്കി. ക​ലാരം​ഗ​ത്തോ​ടൊ​പ്പം ബി​സി​ന​സി​ലും സ​ജീ​വ​മാ​യ സീ​തു തി​രു​വാ​തി​ര​ക്ക​ളി​യി​ല്‍ പിഎ​ച്ച്ഡി നേ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ​സീ​തു ശാ​ന്ത​കു​മാ​ർ.