പ​റ​മ്പി​ക്കു​ളം വ​ന​പാ​ത​യി​ൽ വി​ള്ള​ൽ, അ​ടി​യ​ന്ത​രപ​രി​ഹാ​രം വേണം
Sunday, June 30, 2024 7:14 AM IST
മു​ത​ല​മ​ട : പ​റ​മ്പി​ക്കു​ളം - ആ​ന​മ​ല വ​ന​പാ​ത​യി​ൽ വി​ള്ള​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് വാ​ഹ​ന സ​ഞ്ചാ​രം അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​റ​മ്പി​കു​ള​ത്തും നി​ന്നും മ​ല​യി​റ​ങ്ങു​ന്ന പാ​ത​യി​ൽ ഏ​ഴാ​മ​ത്തെ കി​ലോ​മീ​റ്റ​ർ റോ​ക്ക് പോ​യി​ന്‍റി​ലാ​ണ് റോ​ഡി​ന്‍റെ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്.

പ്ര​ദേ​ശ​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ച​ന്ദ്ര​ൻ അ​ടി​യ​ന്ത​ര​മാ​യി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു വി​ഭാ​ഗം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
2021ൽ ​ഈ സ്ഥ​ല​ത്ത് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​തി​നാ​ൽ മാ​സ​ങ്ങ​ളോ​ളം പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​താ​യും ച​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു കെ​എ​സ്ആ​ർ​ടി​സി ബ​സും ഒ​രു ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സും പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് റ​ഗു​ല​ർ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ദി​വ​സേ​ന നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് എ​ത്താ​റു​ണ്ട്. വ​നം​വ​കു​പ്പ് മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ങ്ങ​ളും പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. മ​ഴ ശ​ക്ത​മാ​യി​ൽ വി​ള്ള​ലു​ണ്ടാ​യ റോ​ഡി​ൽ മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​വു​മെ​ന്ന​ത് യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്.