ഒ​റ്റ​പ്പാ​ലം-കീ​ഴൂ​ർ പാ​ത​യി​ൽ ടാറിംഗ് നടത്തി; താത്കാ​ലി​ക ആ​ശ്വാ​സം
Sunday, June 30, 2024 7:14 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം-​കീ​ഴൂ​ർ പാ​ത​യി​യി​ലെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ കു​ണ്ടും കു​ഴി​ക​ളു​മ​ട​ച്ചു.
കോ​ത​കു​റു​ശി ക​വ​ല മു​ത​ൽ പെ​ട്രോ​ൾ പ​മ്പ് വ​രെ​യു​ള്ള റോ​ഡി​ലെ കു​ഴി​ക​ളാ​ണ് ഡി​വൈ​എ​ഫ്ഐ അ​ന​ങ്ങ​ന​ടി-​ഒ​ന്ന് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ടി​യ​ത്.

കോ​ത​കു​റു​ശി ക​വ​ല​മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ലേ​റെ ദൈ​ർ​ഘ്യ​ത്തി​ൽ കു​ഴി​ക​ൾ മൂ​ടി​യാ​ണ് താ​ത്കാ​ലി​ക ഗ​താ​ഗ​ത സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്. ഒ​റ്റ​പ്പാ​ലം -ചെ​ർ​പ്പു​ള​ശ്ശേ​രി പ്ര​ധാ​ന​പാ​ത​യി​ൽ കോ​ത​ക്കു​റു​ശി മൂ​ന്നും​കൂ​ടി​യ ക​വ​ല​യി​ലാ​ണ് കൂ​ടു​ത​ൽ ഭാ​ഗം കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

കീ​ഴൂ​ർ റോ​ഡു​വ​രെ അ​വി​ട​വി​ടെ​യാ​യി കു​ഴി​ക​ൾ നി​റ​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​റ്റ​പ്പാ​ലം-​കീ​ഴൂ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നി​ട്ടു​ണ്ട്. കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്നു 54.29 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ത​യു​ടെ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ഒ​മ്പ​തു​മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ൽ ഒ​റ്റ​പ്പാ​ലം മു​ത​ൽ കീ​ഴൂ​ർ റോ​ഡ് വ​രെ​യും അ​ഴു​ക്കു​ചാ​ലോ​ടു​കൂ​ടി​യാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

റോ​ഡി​നു ത​ക​രാ​റി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ൾ റ​ബറൈ​സ് ചെ​യ്ത് ന​വീ​ക​രി​ക്കു​ക​യും പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ മാ​ത്രം മു​ഴു​വ​നാ​യി പൊ​ളി​ച്ച് റ​ബ​റൈ​സ് ചെ​യ്യാ​നു​മാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ ക​രാ​റെ​ടു​ക്കു​ന്ന ക​രാ​റു​കാ​ര​നെ​ക്കൊ​ണ്ടു​ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കെ​ആ​ർ​എ​ഫ്ബി​ക്കു നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ള്ള​ത്.