മർദനക്കേസിൽ നാ​ലു​പേ​ർ പി​ടി​യി​ൽ
Sunday, June 30, 2024 7:14 AM IST
കോയ​മ്പ​ത്തൂ​ർ: സു​ന്ദ​ര​പു​ര​ത്തി​ന് സ​മീ​പം വെ​ങ്കി​ടാ​ച​ല​പ​തി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ടാ​ക്‌​സി ഡ്രൈ​വ​റാ​യ ര​ഞ്ജി​ത്തി​നെ (34) മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ.

സു​ന്ദ​ര​പു​രം സ്വ​ദേ​ശി ശ​ര​ൺ (19), പോ​ത്ത​നൂ​ർ ഗ​ണേ​ശ​പു​രം സ്വ​ദേ​ശി സ​തീ​ഷ് (21), പോ​ത്ത​നൂ​ർ സ്വ​ദേ​ശി സ്റ്റാ​ലി​ൻ (28), മു​ല്ലൈ ന​ഗ​ർ സ്വ​ദേ​ശി പ​വി​ത്ര​ൻ (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ടാ​ക്സി​യി​ൽ യാ​ത്ര​ചെ​യ്ത ശ​ര​ണി​നോ​ടു ര​ഞ്ജി​ത് യാ​ത്രാ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ​ല​യി​ട​ത്തേ​ക്കാ​യി യാ​ത്ര​നീ​ട്ടി. പി​ന്നീ​ട് സു​ഹൃ​ത്തു​ക​ളു​മാ​യെ​ത്തി ര​ഞ്ജി​ത്തി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ര​ഞ്ജി​ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.