പട്ടാന്പി മണ്ഡലത്തിലെ ആറ് സ്കൂളുകളിൽ പാ​ച​ക​പ്പു​ര​ക​ളുടെ ഉ​ദ്ഘാ​ട​നം
Tuesday, June 11, 2024 1:48 AM IST
ഷൊ​ർ​ണൂ​ർ: ​പ​ട്ടാ​മ്പി മ​ണ്ഡ​ല​ത്തി​ലെ ആ​റു സ്കൂ​ളു​ക​ളി​ൽ പു​തി​യ പാ​ച​ക​പ്പു​ര​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൃ​ത്തി​യും ശു​ചി​ത്വ​വു​മു​ള്ള ന​ല്ല അ​ടു​ക്ക​ള​ക​ൾ ഓ​രോ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ​ന്ന് ഉ​ദ്​ഘാ​ട​നം നി​ർ​വഹി​ച്ച മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എംഎൽഎ പ​റ​ഞ്ഞു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ഖേ​ന​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പാ​ച​ക​പ്പു​ര​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഫ​ണ്ടും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ടും എം​എ​ൽ​എ ഫ​ണ്ടും വി​നി​യോ​ഗി​ച്ച് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും മി​ക​ച്ച പാ​ച​ക​പ്പു​ര​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് പ​ട്ടാ​മ്പി എ​ത്തു​ക​യാ​ണ്.

കൂ​ടു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പാ​ച​ക​പ്പു​ര​യു​ടെ നി​ർ​മാ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്.
അ​വ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കി പ​ട്ടാ​മ്പി മ​ണ്ഡ​ലം സ​മ്പൂ​ർ​ണ്ണ സു​ര​ക്ഷി​ത ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ഴി​യു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ള്ള മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ക്കും.

എ​ച്ച്എഎ​ൽപി സ്കൂ​ൾ എ​ട​പ്പ​ലം, എ​ൽ​പിഎ​സ് വി​ള​യൂ​ർ കൂ​രാ​ച്ചി​പ്പ​ടി, എ​ൽ​വിഎ​എ​ൽ​പി സ്കൂ​ൾ ആ​മ​യൂ​ർ, എ​എ​ൽപി സ്കൂ​ൾ ആ​മ​യൂ​ർ നോ​ർ​ത്ത്, എംഎംഎ​ൽപിഎ​സ് ആ​മ​യൂ​ർ, ബി​എ​സ്എ എ​ൽ​പി സ്കൂ​ൾ ക​രി​ങ്ങ​നാ​ട് തു​ട​ങ്ങി 6 സ്കൂ​ളു​ക​ളി​ലെ പാ​ച​ക​പു​ര​ക​ളാ​ണ് ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.