പോത്തു​ണ്ടി ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Friday, June 21, 2024 1:47 AM IST
നെ​ന്മാ​റ: പോ​ത്തു​ണ്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 11അ​ടി​യാ​യി. മി​ഥു​ന മാ​സ​മാ​യി​ട്ടും പോ​ത്തു​ണ്ടി ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യി​ല്ല. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കു​ന്നി​ല്ലെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ പോ​ത്തു​ണ്ടി ഡാ​മി​ൽ അ​ര​യ​ടി വെ​ള്ളം മാ​ത്ര​മാ​ണ് ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ത്തു​ണ്ടി​യി​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. 55 അ​ടി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പോ​ത്തു​ണ്ടി ഡാ​മി​ൽ നി​ല​വി​ൽ 11അ​ടി വെ​ള്ള​മു​ണ്ട്. 2023 ജൂ​ൺ 9ന് ​ഒ​ന്നാം വി​ള​യ്ക്കാ​യി വെ​ള്ളം തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് ഡാ​മി​ൽ ജൂ​ൺ 20ന് ​അ​ര​യ​ടി വെ​ള്ള​മാ​യി ചു​രു​ങ്ങി​യി​രു​ന്നു. മി​ഥു​ന​മാ​സം ആ​രം​ഭി​ച്ച​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.