അ​ട്ട​പ്പാ​ടി റോ​ഡ് മ​ഴവെ​ള്ള​ചാൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
Friday, June 21, 2024 1:47 AM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന മ​ഴ​വെ​ള്ള ചാൽ നി​ർ​മാണം പു​ന​രാ​രം​ഭി​ച്ചു. ഏ​താ​നും ആ​ഴ്ച​ക​ളാ​യി നി​ർ​ത്തി​വ​ച്ച മ​ഴവെ​ള്ള​ ചാൽ നി​ർ​മാ​ണ​മാ​ണ് ഇ​ട​വേ​ള​ക്കു​ശേ​ഷം പു​ന​രാ​രം​ഭി​ച്ച​ത്. ഇന്നലെ രാ​വി​ലെ തെ​ങ്ക​ര ജം​ഗ്ഷ​നി​ൽ നി​ന്നും ആ​ന​മൂ​ളി ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലാ​ണ് മ​ഴ​വെ​ള്ള ചാ​ൽ നി​ർ​മാണം പു​ന​രാ​രം​ഭി​ച്ച​ത്.

മ​ഴ​വെ​ള്ള ചാ​ൽ നി​ർ​മാണം നി​ർ​ത്തി​വ​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. വ്യാ​പാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​താ​ണ്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വീ​ടു​ക​ളു​ടെ​യും മു​ൻ​വ​ശ​ത്ത് പ​കു​തി നി​ർ​ത്തി​യ നി​ല​യി​ൽ ബാ​ക്കി​യാ​യി കി​ട​ക്കു​ക​യാ​ണ് മ​ഴ​വെ​ള്ള ചാ​ലു​ക​ൾ. ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. മ​ഴ ശ​ക്ത​മാ​യ​തോ​ടെ നി​ർ​മാണ​ത്തി​ൽ ഇ​രി​ക്കു​ന്ന ചാ​ലു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. കാ​സ​ർ​കോ​ട് ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് റോ​ഡ് നി​ർ​മാണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നെ​ല്ലി​പ്പു​ഴ-ചി​ന്നത്ത​ടാ​കം അ​ന്ത​ർ സം​സ്ഥാ​ന റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടെ മ​ഴവെ​ള്ള ചാ​ലു​ക​ൾ നി​ർ​മീക്കു​ന്ന​ത്. കി​ഫ്ബി​യു​ടെ 95 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യ നെ​ല്ലി​പ്പു​ഴ മു​ത​ൽ ആ​ന​മൂ​ളി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ടാ​റി​ംഗ് പ്ര​വൃത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ഴ​ച്ചാ​ൽ നി​ർ​മാണം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ ബാ​ക്കി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി പൂ​ർ​ത്തി​യാ​വു​ക​യു​ള്ളൂ.

ഒ​ന്നാം​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 4 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​നി​യും മ​ഴ​വെ​ള്ള ചാൽ നി​ർ​മിക്കാ​നു​ണ്ട്.​ ഈ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. റോ​ഡ് നി​ർ​മാണം ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്.