അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പെട്ടു
Thursday, June 20, 2024 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്-ചി​ന്ന ത​ടാ​കം അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലെ അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ പ​ത്താം വ​ള​വി​ന് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പെട്ടു. വ​ള​വി​ൽ വ​ച്ച് ബ​സിന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ചു​ര​ത്തി​ലെ പാ​റ​ക്കെ​ട്ടി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇന്നലെ വൈ​കുന്നേരം 5.35 ഓ​ടെ​യാ​ണ് സം​ഭ​വം.

മ​ണ്ണാ​ർ​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോയു​ടെ​താ​ണ് ബ​സ്. ആ​ന​ക്ക​ട്ടി​യി​ൽ നി​ന്നും ബ​സ് മ​ണ്ണാ​ർ​ക്കാ​ട്ടേക്ക് പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ​ത്താം വ​ള​വി​ൽ വ​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ സം​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലിനെ തു​ട​ർ​ന്ന് ബ​സ് സ​മീ​പ​ത്തെ പാ​റ​ക്കെ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു നി​ർ​ത്തി. ബ​സി​ൽ അറുപതിലധി​കം ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ട്ടി​ല്ല . അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചു​ര​ത്തി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.