‘ദ​ക്ഷ് 24’മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റി​ന് ഡി​സ്റ്റി​ൽ അ​ര​ങ്ങൊ​രു​ങ്ങി
Sunday, October 6, 2024 4:16 AM IST
അ​ങ്ക​മാ​ലി: ഡീ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ (ഡി​സ്റ്റ്) സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ജൂ​ബീ​റി​ച്ചു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു​ക്കു​ന്ന ദേ​ശീ​യ മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റ് ‘ദ​ക്ഷ് 24’ നു ​നാ​ളെ തു​ട​ക്കം. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ദ​ക്ഷ് രാ​ജ്യ​ത്തെ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന മേ​ഖ​ല​യി​ലെ പ്ര​തി​ഭ​ക​ളു​ടെ ഉ​ത്സ​വ​മാ​ണ്.

അ​ക്കാ​ദ​മി​ക്, മാ​നേ​ജ്മെ​ന്‍റ് മ​ത്സ​ര​ങ്ങ​ൾ, വി​നോ​ദ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സ​മ​ന്വ​യി​ക്കു​ന്ന ഫെ​സ്റ്റി​ൽ പാ​ൻ ഇ​ന്ത്യ മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ൾ, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ള​ജു​ക​ൾ, യു​വ പ്ര​ഫ​ഷ​ണ​ലു​ക​ൾ, വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​കും.

ഡി​സ്റ്റ് സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളോ​ടു ചേ​ർ​ന്നു, മ​ന​സു​ക​ളെ ജ്വ​ലി​പ്പി​ക്കാ​നും ചി​ന്ത​ക​ളെ പ്ര​കാ​ശി​പ്പി​ക്കാ​നും ഹൃ​ദ​യ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കാ​നും ഉ​ത​കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


നാ​ളെ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ചെ​മ്മ​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ (ബോ​ച്ചെ) ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വൈ​കു​ന്നേ​രം ക​ള്‍​ച്ച​റ​ല്‍ നൈ​റ്റി​ല്‍ പു​തു​മു​ഖ ന​ട​നും സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​വു​മാ​യ പ്ര​ണ​വ് ഹി​പ്സ്റ്റ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ര​ണ്ടു​ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ജ​യി​ക​ൾ​ക്കു ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ല​ധി​കം സ​മ്മാ​ന​ത്തു​ക​യാ​യി ന​ൽ​കും.

വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ മാ​നേ​ജ്മ​ന്‍റ് ഫെ​സ്റ്റി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് എ​ഡീ​ഷ​നാ​ണ് ഇ​ക്കു​റി ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി എ​ട്ടി​നു സ​മാ​പി​ക്കും. ദീ​പി​ക​യാ​ണ് പ​രി​പാ​ടി​യു​ടെ മീ​ഡി​യ പാ​ർ​ട്ണ​ർ.