പാ​വ​പ്പെ​ട്ട​വ​രി​ല്‍ ക്രി​സ്തു​വി​നെ ദ​ര്‍​ശി​ക്ക​ണം: ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍
Monday, July 8, 2024 4:20 AM IST
കൊ​ച്ചി: പാ​വ​പ്പെ​ട്ട​വ​നി​ല്‍ ക്രി​സ്തു​വി​ന്‍റെ മു​ഖം ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ ആ​ന്‍റ​ണി വാ​ലു​ങ്ക​ലി​ന് കെ​എ​ല്‍​സി​എ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ പൗ​ര സ്വീ​ക​ര​ണ​ത്തി​ല്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​റ​ണാ​കു​ളം ഇ​എ​സ്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം വ​രാ​പ്പു​ഴ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി പി. ​രാ​ജീ​വ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കെ​എ​ല്‍​സി​എ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​ജെ.​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, പ്ര​ഫ. കെ.​വി. തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍, കെ​ആ​ര്‍​എ​ല്‍​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, കെ​എ​ല്‍​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ്,


സി​ടി​സി മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍റ​ണി ഷ​ഹീ​ല, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷൈ​ജു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​ദി​ന​ക​ര​ന്‍, കെ​എ​ല്‍​സി​എ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യ് പാ​ള​യ​ത്തി​ല്‍, ട്ര​ഷ​റ​ര്‍ എ​ന്‍.​ജെ. പൗ​ലോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി സി​ബി ജോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.