തൃ​പ്പൂ​ണി​ത്തു​റ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ 70.4 ല​ക്ഷത്തിന്‍റെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി
Sunday, June 23, 2024 5:07 AM IST
കൊ​ച്ചി: ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി തൃ​പ്പൂ​ണി​ത്തു​റ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ 70.4 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി റെ​യി​ല്‍​വേ.

പ​ദ്ധ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് റെ​യി​ല്‍​വേ പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട് ഇ​ന്‍റ​ര്‍​ലോ​ക്ക് വി​രി​ക്കു​ന്ന​തി​നും ഡ്രെ​യി​നേ​ജ്, അ​പ്രോ​ച്ച് റോ​ഡു​ക​ള്‍, കോ​മ്പൗ​ണ്ട് വാ​ള്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട 70,40,031 രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ഇ​വി​ടെ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്.

മ​റ്റു​ള്ള പ​ദ്ധ​തി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. മു​ള​ന്തു​രു​ത്തി, പ​ള്ളു​രു​ത്തി, പാ​റ​ക്ക​ട​വ്, വൈ​പ്പി​ന്‍ ബ്ലോ​ക്കു​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും യോ​ഗം വി​ല​യി​രു​ത്തി.

തൃ​ക്കാ​ക്ക​ര ഭാ​ര​ത്‌​മാ​ത കോ​ള​ജ്, കൊ​ച്ചി​ന്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 10 ലാ​പ്‌​ടോ​പ്പു​ക​ള്‍ വീ​തം വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​ര്‍​ത്തി​യാ​യി. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലേ​ക്കാ​യി ലാ​പ് ടോ​പ്പു​ക​ളും സ്‌​കൂ​ള്‍ ബ​സു​ക​ളും വാ​ങ്ങി ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.