പു​ന​ർ​നി​ർ​മി​ച്ച ഗു​രു​മ​ന്ദി​രം-​ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 17, 2024 6:43 AM IST
ഗാ​ന്ധി​ന​ഗ​ർ: വി​വി​ധ​ഫ​ണ്ടു​ക​ളി​ലാ​യി ഇ​രു​പ​ത്തി​യാ​റു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ർ​നി​ർ​മി​ച്ച ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡി​ലെ ഗു​രു​മ​ന്ദി​രം-​ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി റോ​ഡ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാം​ഗം സാ​ബു മാ​ത്യു, കെ.​എ​ൻ. അ​നി​ൽ​കു​മാ​ർ, മി​നി രാ​ജ്, റോ​സ​മ്മ ജോ​സ്, ദേ​വ​സ്യാ​ച്ച​ൻ ആ​റ്റു​പു​റം, ആ​ലീ​സ് ജോ​സ​ഫ്, ജോ​ൺ ജേ​ക്ക​ബ്, സ​ജി​നി കെ.​കെ., ലി​സി ചാ​ക്കോ, ജി​ഷ സ​നീ​ഷ്, ആ​ഷ സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.