ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ സ്‌​പൈ​ന്‍ സ​ര്‍ജ​റി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Wednesday, June 26, 2024 7:09 AM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ ന്യൂ​റോ ആ​ന്‍ഡ് സ്‌​പൈ​ന്‍ സ​ര്‍ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച സൗ​ജ​ന്യ സ്‌​പൈ​ന്‍ സ​ര്‍ജ​റി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് എ​സ്എ​ച്ച്ഒ വി​നോ​ദ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളെ വ​രെ രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​മ്പ്.

ന്യൂ​റോ ആ​ന്‍ഡ് സ്‌​പൈ​ന്‍ സ​ര്‍ജ​റി വി​ഭാ​ഗം ക​ണ്‍സ​ള്‍ട്ട​ന്‍റ് ന്യൂ​റോ ആ​ന്‍ഡ് സ്‌​പൈ​ന്‍ സ​ര്‍ജ​ന്‍ ഡോ. ​സാ​ജ​ന്‍ എം.​ജി. ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കും. ക്യാ​മ്പി​ല്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ പൂ​ര്‍ണ്ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ലാ​ബ് സേ​വ​ന​ങ്ങ​ള്‍ക്കും റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍ക്കും ഡി​സ്‌​കൗ​ണ്ടും ക്യാ​മ്പി​ല്‍നി​ന്നും സ​ര്‍ജ​റി​ക്കാ​യി നി​ര്‍ദേ​ശി​ക്കു​ന്ന രോ​ഗി​ക​ള്‍ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ത്യാ​ധു​നി​ക ന്യൂ​റ​ല്‍ മോ​ണി​റ്റ​റിം​ഗ് മൈ​ക്രോ​സ്‌​കോ​പി​ക്, എ​ന്‍ഡോ​സ്‌​കോ​പി​ക് ടെ​ക്‌​നി​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​ല​യ്ക്കും ന​ട്ടെ​ല്ലി​നു​മു​ള്ള ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യ​ക​ര​മാ​യി നി​ര്‍വ​ഹി​ക്കു​ന്ന ന്യൂ​റോ ആ​ന്‍ഡ് സ്‌​പൈ​ന്‍ സ​ര്‍ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണെ​ന്ന് ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത്,

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​ജോ​സ് പു​ത്ത​ന്‍ചി​റ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.