സ്‌​കൂ​ൾ മൈ​താ​ന​ത്തു​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വെള്ളമൊഴുക്ക്
Wednesday, June 26, 2024 11:21 PM IST
പൊ​ൻ​കു​ന്നം: ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ വി​ശാ​ല​മാ​യ മൈ​താ​ന​ത്തെ മ​ഴ​വെ​ള്ളം മു​ഴു​വ​ൻ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി യാ​ത്ര ദു​രി​ത​മാ​യി. വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കും വി​ധ​മാ​ണ് മ​തി​ലി​ന്‍റെ വി​ട​വു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ട​യു​ടെ സ്ലാ​ബി​ന് മു​ക​ളി​ൽ വീ​ഴു​ന്ന വെള്ളം റോ​ഡി​ലാ​കെ നി​ര​ന്ന് ഒ​ഴു​കി റോ​ഡ് ത​ക​രു​ന്ന​തി​നി​ട​യാ​ക്കു​ന്നു. ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ട​ൽ മൂ​ലം പ​തി​വാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് കു​ഴി​യെ​ടു​ക്കാ​റു​ള്ളതാ​ണി​വി​ടെ. അ​തി​നു​ശേ​ഷം കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ ഭാ​ഗം മു​ഴു​വ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള മ​ഴ​വെ​ള്ളപ്പാ​ച്ചി​ലി​ൽ ന​ശി​ക്കു​ക​യാ​ണ്.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഏ​റെ ദൂ​രം മ​ഴ​വെ​ള്ളം കു​ത്തി​യൊ​ഴു​കി റോ​ഡി​ന് നാ​ശം വി​ത​യ്ക്കു​ന്നു​ണ്ട്. ഓ​വു​ചാ​ലി​ൽ പൈ​പ്പ് സ്ഥാ​പി​ച്ച് ഓ​ട​യി​ലേ​ക്ക് വെ​ള്ള​മൊ​ഴു​കുംവി​ധം തു​റ​ന്നു​വ​ച്ചാ​ൽ പ്ര​ശ്‌​ന​പ​രി​ഹാ​ര​മാ​കും.