സോ​ഫി സേ​വ്യ​ര്‍ ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Tuesday, June 25, 2024 9:18 PM IST
ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ സോ​ഫി സേ​വ്യ​ര്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ന്നു. ബി​ജെ​പി അം​ഗം ഉ​ള്‍​പ്പെ​ടെ ഒ​ന്‍​പ​തു പേ​രാ​ണ് ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് ക​യ്യൂ​രി​ലെ മെം​ബ​റാ​ണ് സോ​ഫി സേ​വ്യ​ര്‍.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി​നോ​ദ് വേ​ര​നാ​നി രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച ശേ​ഷം രാ​ജി​വ​ച്ച വി​നോ​ദും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ യു​ഡി​എ​ഫി​നൊ​പ്പം പ​ങ്കെ​ടു​ത്തു. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ര​ണ്ട് സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫി​ന് എ​ട്ടും എ​ല്‍​ഡി​എ​ഫി​ന് നാ​ലും ബി​ജെ​പി​ക്ക് ഒ​ന്നും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.