‘ക​ള​യാ​തെ ക​രു​താം’ പ​ദ്ധ​തി​ക്കു തു​ട​ക്ക​ം
Monday, July 1, 2024 10:57 PM IST
ചേ​ര്‍​ത്ത​ല: അ​ന്താ​രാ​ഷ്ട്ര ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ "ക​ള​യാ​തെ ക​രു​താം’ സ്നേ​ഹ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഡോ.​ജെ.​ വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ ചേ​ർ​ത്ത​ല പ്ര​സി​ഡ​ന്‍റ് ഡോ.​വി.​ ശ്രീ​ദേ​വ​ൻ, സെ​ക്ര​ട്ട​റി ഡോ. ​അ​രു​ൺ ജി. ​നാ​യ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ.​ അ​ജി, എ​സ്. ശി​വ​മോ​ഹ​ൻ, എം. ​ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ര്‍ പ്രസംഗി ച്ചു. സ​മാ​ഹ​രി​ക്കു​ന്ന വ​സ്തു​ക്ക​ൾ വ​ഴി​യോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ, മാ​ന​സി​ക​ാരോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് കൈ​മാ​റും.