ന​ദി​യി​ൽ​ചാ​ടി​യ യു​വ​തി​ക്കാ​യി തെ​ര​ച്ചി​ൽ
Monday, July 1, 2024 10:58 PM IST
മാ​ന്നാ​ർ: പാ​ല​ത്തി​ൽനി​ന്നു പ​മ്പ​യാ​റ്റി​ലേ​ക്കു ചാ​ടി​യ യു​വ​തി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. തി​രു​വ​ല്ല - കാ​യം​കു​ളം സം​സ്ഥാ​നപാ​ത​യി​ലെ മാ​ന്നാ​ർ പ​ന്നാ​യി പാ​ല​ത്തി​ൽനി​ന്നാ​ണ് യു​വ​തി ന​ദി​യി​ലേ​ക്കു ചാ​ടി​യ​ത്. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് പ​ന​ങ്ങാ​ട്ട് രാ​ധാ​കൃ​ഷ്ണപി​ള്ള​യു​ടെ മ​ക​ൾ പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ ചി​ത്ര (35)യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു പ​ന്നാ​യി പാ​ല​ത്തി​ൽനി​ന്നു പ​മ്പ​യാ​റ്റി​ലേ​ക്ക് ചാ​ടി​യ​ത്. കു​ടും​ബ​പ്ര​ശ്ന​മാ​ണ് കാ​ര​ണ​മാ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ചെ​രി​പ്പും മൊ​ബൈ​ൽ​ഫോ​ണും പാ​ല​ത്തി​ൽനി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

നാ​ട്ടു​കാ​രും പു​ളി​ക്കീ​ഴ് പോ​ലീ​സും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് ടീ​മും സ്കൂ​ബ ടീ​മും വൈ​കും വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​മ്പാ​ന​ദി​യി​ലെ ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും തി​ര​ച്ചി​ലി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഇ​ന്നും തി​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ര​ഞ്ജി​ത്താ​ണ് ഭ​ർ​ത്താ​വ്. ആ​റു​വ​യ​സു​കാ​രി റ​ദി​ക
ഏ​ക മ​ക​ളാ​ണ്.