ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, September 28, 2024 2:55 AM IST
അ​ടൂ​ർ: 1.400 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ കാ​ഞ്ഞി​ര​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ എം.​ ജോ​യി​യെ​യാ​ണ് (23) ജി​ല്ലാ ഡാ​ൻ​സാ​ഫ് സം​ഘ​വും അ​ടൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജോ​യി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ഞ്ജി​ത്ത് എ​ന്ന യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് അ​ടൂ​ർ പ​ഴ​കു​ള​ത്താ​ണ് സം​ഭ​വം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി.​ വി​നോ​ദ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ർ​ന്ന് നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി ജെ.​ ഉ​മേ​ഷ് കു​മാ​ർ,അ​ടൂ​ർ ഡി​വൈ​എ​സ്പി ജി.​ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.


ജോ​യി​യും ര​ഞ്ജി​ത്തും ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ പി​ൻ​തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടൂ​ർ എ​സ്എ​ച്ച്ഒ ശ്യം ​മു​ര​ളി, എ​സ്ഐ കെ.​എ​സ്.​ ധ​ന്യ, എ​സ്‌സി​പി​ഒ ബി. ​മു​ജീ​ബ്, സി​പി​ഒ രാ​ജ​ഗോ​പാ​ൽ, വി​വേ​ക്, സ​ന​ൽ എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.