പോ​ള​യും മാ​ലി​ന്യ​വും നി​റ​ഞ്ഞു : മാ​ലി​ന്യ​വാ​ഹി​നി​യാ​യി പെ​രി​ങ്ങ​ര തോ​ട്
Wednesday, June 26, 2024 4:18 AM IST
തി​രു​വ​ല്ല: അ​പ്പ​ര്‍​കു​ട്ട​നാ​ട​ന്‍ നെ​ല്ല​റ​ക​ളി​ലേ​ക്ക് തെ​ളി​നീ​ര് എ​ത്തി​ച്ചി​രു​ന്ന പെ​രി​ങ്ങ​ര-ചാ​ത്ത​ങ്കേ​രി തോ​ട് മാലിന്യവാഹിനിയായി. പോ​ള​ക​ൾ നി​റ​ഞ്ഞ തോ​ട്ടി​ൽ നീ​രൊ​ഴു​ക്ക് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ണ്ട രീ​തി​യി​ല്‍ ന​ട​ക്കാ​ഞ്ഞതും തോ​ടി​ന്‍റെ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​വു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ക​ടു​ത്ത ആ​രോ​ഗ്യഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​ത്.

മ​ണി​മ​ല​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യി മ​ണി​പ്പു​ഴ​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് ചാ​ത്ത​ങ്ക​രി തോ​ട്ടി​ല്‍ പ​തി​ക്കു​ന്ന പെ​രി​ങ്ങ​ര തോ​ട് നെ​ടു​മ്പ്ര​ത്തുനി​ന്നു വ​രു​ന്ന വാ​ള​ക​ത്തി​ല്‍ തോ​ടുമായി സം​യോ​ജി​ച്ച് മേ​പ്രാ​ല്‍ വ​ള​വ​നാ​രിവ​ഴി പ​മ്പ​യി​ല്‍ പ​തി​ക്കു​ന്നു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളെല്ലാം നി​ല​വി​ല്‍​ മാ​ലി​ന്യ​വാ​ഹി​നി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് . കാ​ല​വ​ര്‍​ഷ​ത്തി​ല്‍ വെ​ള്ള​മെ​ത്തി​യെങ്കി​ലും കാ​ര്യ​മാ​യ ഒ​ഴു​ക്ക് തോ​ട്ടി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടില്ല. ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ പ​ല​ ഭാ​ഗ​ത്തും മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ അ​വ​സ്ഥ​യാ​ണ്.

പ​ദ്ധ​തി​ക​ൾ ക​ട​ലാ​സി​ൽ ഒ​തു​ങ്ങി

ജ​ല​സ​മൃ​ദ്ധ​മാ​യ ഭൂ​ത​കാ​ലം പ​ഴ​യ ത​ല​മു​റ​യു​ടെ ഓ​ര്‍​മ​ക​ളി​ലു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ൾ പ​ല​തും ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. തോ​ടി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ൾ വെ​ളി​ച്ചം കണ്ടിട്ടില്ല.

കു​ളി​ക്കു​ന്ന​തി​നും വ​സ്ത്രം ക​ഴു​കു​ന്ന​തി​നും അ​ട​ക്ക​മു​ള​ള ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള​ളവർ‍ ഈ ​തോ​ടി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ​യും സ​ന്പ​ന്ന​മാ​ക്കി​യി​രു​ന്ന​ത് തോ​ട്ടി​ലെ ശു​ദ്ധ​ജ​ലംത​ന്നെ​യാ​യി​രു​ന്നു.

നി​ല​വി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ തോ​ട്ടി​ലേ​ക്കി​റ​ങ്ങാ​ന്‍ത​ന്നെ ആ​ളു​ക​ൾ മ​ടി​ക്കു​ക​യാ​ണ്. വെ​ള​ള​ത്തി​ന്‍റെ ദു​ര്‍​ഗ​ന്ധം അ​വ​ഗ​ണി​ച്ച് തോ​ട്ടി​ലി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ചൊ​റി​ച്ചി​ലും പു​ക​ച്ചി​ലും അ​നു​വ​പ്പെ​ടു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

ഇ​രു​ക​ര​ക​ളി​ലു​മു​ള​ള ചി​ല വീ​ടു​ക​ളി​ല്‍നി​ന്നു പ​ല​വി​ധ മാ​ലി​ന്യ​ങ്ങ​ള്‍ തോ​ട്ടി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തും വെ​ള​ളം മ​ലി​ന​മാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. സ​മീ​പ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടാ​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​.

കൂ​ടു​ക​ളും ചേ​രു​ക​ളും നീ​രൊ​ഴു​ക്കി​നു ത​ട​സം

വെ​ള​ള​പ്പൊ​ക്കക്കാല​ത്ത് മീ​ന്‍​ പി​ടി​ക്കു​ന്ന​തി​നാ​യി തോ​ട്ടി​ല്‍ സ്ഥാ​പി​ച്ച വ​മ്പ​ന്‍ കൂ​ടു​ക​ളും കൂ​ടി​ന് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന ചേ​രു​ക​ളു​മാ​ണ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ന്‍ പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന​ത്. മീ​ന്‍ പി​ടി​ക്കു​ന്ന​തി​നാ​യി തോ​ടി​നു കു​റു​കെ കെ​ട്ടി​യി​രു​ന്ന അ​ഴി​യ​ടു​പ്പ​മു​ള​ള വ​ല​ക​ളും ഒ​ഴ​ക്കി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

പോ​ള​യും പാ​യ​ലും അ​ഴു​കി പ്ര​ദേ​ശ​മാ​കെ ദു​ര്‍​ഗ​ന്ധം പ​ര​ക്കുക​യാ​ണ്. ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തിനാൽ പ്ര​ദേ​ശ​ത്ത് ക്ര​മാ​തീ​ത​മാ​യി കൊ​തു​ക് പെ​രു​കു​ന്ന​തി​നും ഇ​ട​യാ​കുന്നു​ണ്ട്. തോ​ട്ടി​ലെ മ​ലി​ന​ജ​ലം ഉ​റ​വ​ക​ളി​ലൂ​ടെ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ​ത്തു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.

നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​യി ന​ട​ക്കാ​തെ മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി​യ പ്ര​ദേ​ശ​ത്ത് തോ​ട്ടി​ലെ ജ​ലം ക​റു​ത്തി​രു​ണ്ട് കു​ഴ​മ്പ് പ​രു​വ​ത്തി​ലാ​യി മാ​റി​യി​രിക്കുകയാണ്. തോ​ട്ടി​ലെ ജ​ലം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യ പെ​രി​ങ്ങ​ര​യ്ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ പ​ല പ്ര​ധാ​ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും കാ​ര്‍​ഷി​കാ​വ​ശ്യ​ത്തി​നു​ള​ള ജ​ലം ല​ഭി​ച്ചി​രു​ന്ന​ത് ഈ ​തോ​ട്ടി​ല്‍നി​ന്നാ​ണ്. സ​മീ​പ കി​ണ​റു​ക​ളി​ലേ​ക്കും വെ​ള്ളം വ്യാ​പി​ക്കാ​നി​ട​യു​ണ്ട്.

മാ​ലി​ന്യ​ങ്ങ​ളും തോ​ട്ടി​ലേ​ക്ക്

തോ​ടി​ന്‍റെ ഇ​രു​ക​ര​യി​ലെ​യും താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും കു​ഴ​ലു​ക​ളും തോ​ട്ടി​ലേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്. ശു​ചീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വേ​ണ്ട​ത്ര ശ്ര​ദ്ധ കാ​ട്ടാ​ത്ത​താ​ണ് തോ​ടി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മ​ായിത്തീ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

തോ​ടി​ന്‍റെ ശോ​ച്യാ​വ​സ്ഥമൂലം പ്ര​ദേ​ശ​ത്ത് സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​രു ക​ര​ക​ളി​ലെ​യും ജ​ന​ങ്ങ​ള്‍​ക്ക് ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ പ​രി​ഹ​രി​ച്ച് തോ​ട് സം​ര​ക്ഷി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ​ടി​‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.