നെ​റ്റ് സീ​റോ കാ​ർ​ബ​ൺ കേ​ര​ളം; ഏ​ക​ദി​ന​ ശി​ല്പ​ശാ​ല ഇ​ന്ന്
Tuesday, June 25, 2024 6:20 AM IST
പ​ത്ത​നം​തി​ട്ട: ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന നെ​റ്റ് സീ​റോ കാ​ര്‍​ബ​ണ്‍ കേ​ര​ളം ജ​ന​ങ്ങ​ളി​ലൂ​ടെ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്‍​ബ​ണ്‍ സം​ഭ​ര​ണം ക​ണ​ക്കാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഏ​ക​ദി​ന ശി​ല്പ​ശാ​ല ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കും. ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി.​എ​ന്‍. സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ര്‍​ബ​ണ്‍ സം​ഭ​ര​ണം ക​ണ​ക്കാ​ക്ക​ല്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഏ​റ്റ​വും ല​ളി​ത​വും അ​നു​യോ​ജ്യ​വു​മാ​യ രീ​തി​ശാ​സ്ത്രം സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ അ​വ​ത​ര​ണ​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ഈ ​ശി​ല്പ​ശാ​ല സം​ഘ​ട​പ്പി​ക്കു​ന്ന​ത്.

വേ​ള്‍​ഡ് റി​സോ​ഴ്‌​സ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് , കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, സെ​ന്‍റ​ര്‍ ഫോ​ര്‍ വാ​ട്ട​ര്‍ റി​സോ​ഴ്‌​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റ്, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു ട്രോ​പ്പി​ക്ക​ല്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ ആ​ന്‍​ഡ് റി​സേ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് , സോ​ഷ്യ​ല്‍ ഇ​ന്‍​ഷേ​റ്റീ​വ് ഫോ​ര്‍ ഗ്ലോ​ബ​ല്‍ ന​ര്‍​ച്ച​റി​ങ്, കേ​ര​ള​ത്തി​ലെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​രും ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ​രും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ളും ശി​ല്‍​പ്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കും.