തിരുവല്ല: പമ്പാ ഷുഗർ ഫാക്ടറിയിലെ പിൻവാതിൽ നിയമനത്തിനെതിരേ യുഡിഎഫ് ധർണ നടത്തി. കുടുംബശ്രീ വഴി നിയമിച്ച കരാർ തൊഴിലാളികളെ പിൻവാതിൽ കൂടി സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് യുഡിഎഫ് കടപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ടറി ഓഫീസ് പടിക്കൽ ധർണ നടത്തിയത്. യുഡിഎഫ് കടപ്ര മണ്ഡലം കമ്മിറ്റി ചെയർമാൻ പി. തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ ധർണ ഉദ്ഘാടനം ചെയ്തു.
പമ്പാ ഷുഗർ ഫാക്ടറി നിയമനങ്ങളിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നും കരാർ ജോലിക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പിന്നിൽ വൻ അഴിമതിയാണെന്നും വർഗീസ് മാമ്മൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സാം ഈപ്പൻ,
കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ, ഡിസിസി ജനറൽ സെക്രട്ടറി റോബിൻ പരുമല, യുഡിഎഫ് കൺവീനർ എബി വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം സക്കറിയ കരുവേലിൽ, ജിബിൻ സക്കറിയ,
കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, വൈസ് പ്രസിഡന്റ് മിനി ജോസ്, വാർഡ് മെംബർമാരായ സൂസമ്മ പൗലോസ്, മേഴ്സി ഏബ്രഹാം, ശിവദാസ് യു. പണിക്കർ, ജോസ് വി. ചെറി, ഷാനു മാത്യു, പീതാംബരദാസ് എന്നിവർ പ്രസംഗിച്ചു.