"പ​ന്പാ​ത​ട​ത്തി​ലെ പാ​ട്ടു​ക​ൾ' പു​സ്ത​ക പ്ര​കാ​ശ​നം
Sunday, June 23, 2024 4:32 AM IST
കോ​ഴ​ഞ്ചേ​രി: വാ​മൊ​ഴി​യായും വ​ര​മൊ​ഴി​യാ​യും നി​ല​നി​ല്‍​ക്കു​ന്ന പ്രാ​ചീ​ന​മാ​യ പാ​ട്ടു​ക​ള്‍, ക​ഴി​ഞ്ഞ​കാ​ല ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള വാ​താ​യ​ന​മാ​ണെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ബാ​ബു തോ​മ​സ് രചി​ച്ച "പ​മ്പാ​ത​ട​ത്തി​ലെ പാ​ട്ടു​ക​ള്‍' എ​ന്ന കൃ​തി​യു​ടെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള ഭാ​ഷ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ എം. ​സ​ത്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ എ. ​പ​ത്മ​കു​മാ​ര്‍, കെ. ​സി. രാ​ജ​ഗോ​പാ​ല്‍, ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി.​ടോ​ജി, ഫാ. ​സ​നു സാ​മു​വ​ല്‍, ഡോ. ​രാ​ജീ​വ് പു​ലി​യൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നി​ല​യ്ക്ക​ല്‍ മു​ത​ല്‍ പ​രു​മ​ല വ​രെ​യു​ള്ള പ​മ്പാ​തീ​ര​ത്തെ പ്രാ​ചീ​ന​മാ​യ പാ​ട്ടു​ക​ളാ​ണ് കൃ​തി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.