ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം
1478290
Monday, November 11, 2024 6:11 AM IST
ചവറ: ചെറുശേരിഭാഗം കാവുനട ദുർഗാ ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി പൊളിച്ചു മോഷണം നടത്തി. ഇന്നലെ പുലർച്ചെ ശാന്തിക്കാരൻ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് നടപ്പന്തലിൽ വച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച് കള്ളൻ മോഷണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടത്. കാണിക്കവഞ്ചിക്കു സമീപം നാണയ തുട്ടുകൾ ചിതറി കിടപ്പുണ്ട്.
ചെറുശേരിഭാഗം എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
തൊട്ടടുത്ത രാമേഴ്ത്ത് മുഹൂർത്തി ക്ഷേത്രത്തിലേയും പടിഞ്ഞാറ്റതിൽ ക്ഷേത്രത്തിലേയും കാണിക്കവഞ്ചികളും കുത്തിപൊളിച്ച് പണമപഹരിച്ചിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു.