വി​ഴി​ഞ്ഞം: മി​ല്ല​റ്റ് ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യാ​ൽ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​കു​മെ​ന്ന് ഡോ. ​ഖാ​ദ​ർ വാ​ലി. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സി​ന്ധു​യാ​ത്ര മാ​താ പാ​രി​ഷ്ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​രി​യും ഗോ​ത​മ്പും പാ​ലും പ​ഞ്ച​സാ​ര​യും നോ​ൺ​വെ​ജും ഒ​ഴി​വാ​ക്കി​യാ​ൽ മാ​ര​ക രോ​ഗ​ങ്ങ​ളി​ൽ നി​ന്നു​വ​രെ ര​ക്ഷ​നേ​ടാ​നാ​കും. രോ​ഗ​മി​ല്ലാ​ത്ത ജീ​വി​ത​ത്തി​ന് മി​ല്ല​റ്റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മി​ല്ല​റ്റ് അ​ധി​ഷ്ഠി​ത ഭ​ക്ഷ​ണ​രീ​തി​ക​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ല്ല​റ്റ് കൃ​ഷി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും മി​ല്ല​റ്റ് വി​ത്ത് കൈ​മാ​റ്റ​വും ച​ട​ങ്ങി​ൽ ഡോ. ​ഖാ​ദ​ർ വാ​ലി നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പ​നി​യ​ടി​മ ജോ​ൺ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം. ​നി​:ഛവി. മാ​ത്യു, അ​ഡ്വ. വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ്, മു​ഹ​മ്മ​ദ് ഷാ​ഫി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
150 ൽ​അ​ധി​കം രോ​ഗ​ങ്ങ​ൾ​ക്ക് മി​ല്ല​റ്റ് അ​ധി​ഷ്ഠി​ത ഭ​ക്ഷ​ണ രീ​തി​ക​ൾ രൂ​പ​ക​ല്പ​ന ചെ​യ്ത​യാ​ളാ​ണ് ഡോ. ​ഖാ​ദ​ർ വാ​ലി.