ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി
Thursday, September 19, 2024 5:59 AM IST
പാ​രി​പ്പ​ള്ളി: വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ച​ല​ച്ചി​ത്ര - സീ​രി​യ​ൽ താ​രം താ​ജ് പ​ത്ത​നം​തി​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ട​മ്പാ​ട്ടു​കോ​ണം എ​സ്കെ​വി ഹൈ​സ്ക്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​പ്ര​കാ​രം സ്കൂ​ളി​ൽ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ളും വാ​ഴ​കു​ല​ക​ളു​മാ​യി സ്നേ​ഹാ​ശ്ര​മ​ത്തി​ലെ മാ​താ​പി​താ​ക്ക​ളെ കാ​ണാ​നെ​ത്തി.

താ​രോ​ദ​യം ന്യൂ​ഫെ​യ്സ് ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൂ​ര​ജ് പ​ത്ത​നാ​പു​രം, സ​ന്തോ​ഷ് വെ​ഞ്ഞാ​റും​മൂ​ട്, വി​ജ​യ​ൻ ആ​റ്റി​ങ്ങ​ൽ, പ്രി​യ ചാ​ത്ത​ന്നൂ​ർ, സ​മീ​റ നി​സാ​ർ എ​ന്നി​വ​ർ നാ​ട​ൻ പാ​ട്ടു​ക​ളും സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.


താ​രോ​ദ​യം പ്ര​സി​ഡ​ന്‍റ് അ​നി​ൽ മാ​ധ​വി​നു സ്നേ​ഹാ​ശ്ര​മം സ്നേ​ഹാ​ദ​രം ന​ൽ​കി. സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ജോ. ​സെ​ക്ര​ട്ട​റി ആ​ർ.​ഡി. ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​ന്നാം ഓ​ണ​ത്തി​നു പാ​രി​പ്പ​ള്ളി അ​മൃ​ത സം​സ്കൃ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നൂ​റി​ലേ​റെ എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ​പ​രി​പാ​ടി​ക​ളും ഓ​ണ സ​മ്മാ​ന​ങ്ങ​ളു​മാ​യി സ്നേ​ഹാ​ശ്ര​മ​ത്തി​ലെ​ത്തി​യി​രു​ന്നു.