അ​മ്മ​യേ​യും മ​ക്ക​ളേ​യും ആ​ശ്ര​യ സ​ങ്കേ​തം ഏ​റ്റെ​ടു​ത്തു
Thursday, September 19, 2024 5:59 AM IST
കൊ​ട്ടാ​ര​ക്ക​ര: ശാ​രീ​രി​ക മാ​ന​സി​ക ദു​രി​ത​ങ്ങ​ളു​മാ​യി അ​ശ​ര​ണ​രാ​യി ക​ഴി​ഞ്ഞ അ​മ്മ​യേ​യും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ര​ണ്ട് പെ​ൺ​മ​ക്ക​ളേ​യും ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​തം ഏ​റ്റെ​ടു​ത്തു.

കൊ​ല്ലം പ​ട്ട​ത്താ​നം ഡാ​നി കോ​ട്ടേ​ജി​ൽ എ​ലി​സ​ബ​ത്ത് ഉ​മ്മ​നേ​യും (88 ), മ​ക്ക​ളാ​യ ഏ​ലി​യാ​മ്മ ഉ​മ്മ​ൻ ( 54 ), അ​നു എ​ലി​സ​ബ​ത്ത് ( 47 ) എ​ന്നി​വ​രെ​യാ​ണ് ആ​ശ്ര​യ ഏ​റ്റെ​ടു​ത്ത​ത്. എ​ലി​സ​ബ​ത്തി​ന്‍റെ ഭ​ർ​ത്താ​വ് ഉ​മ്മ​ൻ ഡാ​നി​യേ​ൽ 23 വ​ർ​ഷം മു​ന്പ് മ​രി​ച്ചു. തു​ട​ർ​ന്ന് അ​മ്മ​യാ​ണ് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക്ക​ളെ നോ​ക്കി​യി​രു​ന്ന​ത്. പ്രാ​യാ​ധി​ക്യം മൂ​ലം മ​ക്ക​ളെ നോ​ക്കാ​ൻ​ക​ഴി​യാ​ത്ത​തി​നാ​ൽ ക​ള​ക്ട​റെ സ​മീ​പി​ച്ചു.

ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, ജി​ല്ലാ വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി അ​മ്മ​യേ​യും മ​ക്ക​ളേ​യും സു​ര​ക്ഷി​ത സ്ഥ​ല​ത്തേക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.


ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ ഹ​രി​ഹ​ര​ൻ നാ​യ​ർ, ജി​ല്ലാ വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ.​വി. ഷീ​ജ, കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ പ്രേം ​തു​ഷാ​ർ, കൊ​ല്ലം വു​മ​ൺ സെ​ൽ എ​എ​സ്ഐ എ​സ്. ഹ​യ​റു​ന്നീ​സ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി. ​സു​ധ,

പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ഗ​ണേ​ഷ് ശ​ക്തി​കു​ള​ങ്ങ​ര,വ​ഹാ​ബ് അ​യ​ത്തി​ൽ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ശ്ര​യ സ​ങ്കേ​തം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടാ​ഴി ജി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മൂ​വ​രേ​യും ഏ​റ്റെ​ടു​ത്തു.