കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ ഉ​പ​ഹാ​ര​മാ​താ​വി​ന്‍റെ കൊൺ​ഫ്രി​യ തി​രു​നാ​ൾ 19 മു​ത​ൽ
Wednesday, September 18, 2024 6:05 AM IST
ച​വ​റ : കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര​മാ​താ​വി​ന്‍റെ കൊ​ൺ​ഫ്രി​യ തി​രു​നാ​ൾ 19 മു​ത​ൽ 29 വ​രെ ന​ട​ക്കും. 19ന് ​രാ​വി​ലെ ഏഴിന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് റ​വ. മോ​ൺ.​വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​എ​ബി​ൻ പാ​പ്പ​ച്ച​ൻ ഒ ​എ​ഫ് എം ​നി​ർ​വ​ഹി​ക്കും. 24ന് ​തി​യ്യ​നാ​ൾ ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​ക​ർ​മങ്ങ​ൾ​ക്ക് ഫാ. ​ബേ​ണി വ​ർ​ഗീ​സ് ഓ ​എ​ഫ് എം ​മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

27 ന് ​രാ​വി​ലെ 6 .30 മു​ത​ൽ ല​ത്തോ​ർ പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 4 .30നു​ള്ള ദി​വ്യ​ബ​ലി​യ്ക്ക് ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ കാ​യ​ൽ പ്ര​ദ​ക്ഷി​ണം .28ന് ​രാ​വി​ലെ ഏ​ഴി​ന് ഇ​ട​വ​ക​യി​ലെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​ബി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​ക​ർ​മങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.


വൈ​കു​ന്നേ​രം 4. 30നു​ള്ള തി​രു​ക​ർ​മങ്ങ​ൾ​ക്ക് ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തി​രു​നാ​ൾ ദി​വ​സ​മാ​യ 29ന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി.

രാ​വി​ലെ 9 .30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യ്ക്ക് കൊ​ല്ലം ബി​ഷ​പ് റ​വ.​ഡോ. പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് രാ​വി​ലെ ആ​റി​നും ഉ​ച്ച​യ്ക്ക് 12നും ​വൈ​കു​ന്നേ​രം 4.30നും ​ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കു​ം.